22 February, 2020 08:29:46 PM


എരുമേലി - മുക്കൂട്ടുതറ റോഡിൽ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ രക്ഷപെട്ടു



എരുമേലി: മുക്കൂട്ടുതറ റോഡിൽ കാർ തലകീഴായി മറിഞ്ഞു. സി പി എം നേതാവും അമ്മയും നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ  എം ഇ എസ് കോളേജിന് സമീപമാണ് സംഭവം. സി പി എം നേതാവും കണമല സർവീസ് സഹകരണ  ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും അദ്ധ്യാപകനുമായ  മുട്ടപ്പള്ളി കമ്പിയിൽ ധർമ്മകീർത്തിയും, അമ്മ ലിസിയമ്മ (66) യുമാണ് നിസാര പരിക്കുകളോടെ  രക്ഷപെട്ടത്.

എരുമേലിയിൽ നിന്നും മുക്കൂട്ടുതറയിലേക്ക് ഇരുവരും കാറിൽ പോവുകയായിരുന്നു.  കാർ എം ഇ എസ്‌ കൊടിത്തോട്ടം ഭാഗത്ത് എത്തിയപ്പോൾ  നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറിനുള്ളിൽ തലയിടിച്ച് ആണ്  ലിസിയമ്മക്ക് പരിക്കേറ്റത്. ഇരുവരെയും  മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K