15 February, 2020 12:51:16 PM


അണലി കടിച്ച വാവ സുരേഷിനായി പുറ്റും മുട്ടയും സമര്‍പ്പിച്ച് ആരാധകര്‍



ഹരിപ്പാട് : അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്‍റെ പേരില്‍ വഴിപാടുകളുമായി ആരാധകര്‍. വാവയ്ക്ക് അപകടം സംഭവിച്ചുവെന്ന വാര്‍ത്ത പുറത്തെത്തിയതോടെ മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ വാവയുടെ പേരില്‍ അര്‍ച്ചനയും പുറ്റും മുട്ട സമര്‍പ്പിക്കലും നടന്നു. മണ്ണാറശാല കുടുംബാംഗം എസ്.നാഗദാസ് വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് സന്ദേശം അയച്ചു.


വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംങ്ഷനില്‍ വച്ചാണ് വാവ സുരേഷിന് പാമ്പുകടിയേറ്റത്. ഒരു വീട്ടിലെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ച അണലിയായിരുന്നു വാവയെ കടിച്ചത്. കുപ്പിയിലാക്കിയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പുറത്തെടുത്തപ്പോഴാണ് വാവ സുരേഷിന് കടിയേറ്റത്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K