11 February, 2020 09:28:32 AM


ദില്ലിയിൽ കുതിച്ച് പാഞ്ഞ് എ എ പി: നില മെച്ചപ്പെടുത്തി ബിജെപിയും



ദില്ലി: ദില്ലി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേവല ഭൂരിപക്ഷത്തിനായി വേണ്ടതിലും അധികം സീറ്റുകളിൽ ലീഡുമായി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും പ​ട്പ​ട്ഗ​ഞ്ചി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും  രാഘവ് ചദ്ദ, ബിജെപിയുടെ തേജീന്ദർ സിംഗ് ബഗ്ഗ, കപിൽ മിശ്ര എന്നിവരും മു​ന്നി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. അതേസമയം, കഴിഞ്ഞ തവണത്തെ ഫലത്തെ അപേക്ഷിച്ചുനോക്കുമ്പോൾ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 20ൽ അധികം സീറ്റുകളിൽ ലീഡ് ചെയ്ത ബിജെപി ഒടുവിൽ പിന്നിലേക്ക് പോയി.


എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്മി പാർട്ടി അധികാരത്തിൽ തുടരുമെന്നാണ് പ്രവചിച്ചത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ 45 സീറ്റുകളിലധികം നേടുമെന്ന ആത്മവിശ്വാസത്തിലാണ്. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 70 അം​ഗ നി​യ​മ​സ​ഭ സീ​റ്റി​ല്‍ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ പ്ര​കാ​രം എ​എ​പി 53 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ ബി​ജെ​പി നി​ല​മെ​ച്ച​പ്പെ​ടു​ത്തി. 16 സീ​റ്റി​ല്‍ ബി​ജെ​പി ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഒ​രു സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സും ലീ​ഡ് ചെ​യ്യു​ന്നു. ശ​നി​യാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ എ​എ​പി​ക്ക് അ​നു​കൂ​ല​മാ​ണ്. 48 മു​ത​ല്‍ 68 വ​രെ സീ​റ്റു​ക​ള്‍ എ​എ​പി​ക്കും ര​ണ്ടു മു​ത​ല്‍ 15 വ​രെ സീ​റ്റു​ക​ള്‍ ബി​ജെ​പി​ക്കും എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ചി​ക്കു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K