07 February, 2020 09:58:52 AM


ജാ​പ്പ​നീ​സ് ആ​ഡം​ബ​ര​ക്ക​പ്പ​ലാ​യ ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സ് ക്രൂ​യി​സി​ലെ 41 പേ​ർ​ക്കു കൂ​ടി കൊ​റോ​ണ



യോ​ക്കോ​ഹാ​മ: ജാ​പ്പ​നീ​സ് ആ​ഡം​ബ​ര​ക്ക​പ്പ​ലാ​യ ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സ് ക്രൂ​യി​സി​ലെ 41 പേ​ർ​ക്കു കൂ​ടി കൊ​റോ​ണ. ഇ​തോ​ടെ ക​പ്പ​ലി​ലെ യാ​ത്ര​ക്കാ​രി​ൽ 61 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ക​പ്പ​ലി​ലെ നാ​ലാ​യി​ര​ത്തോ​ളം​വ​രു​ന്ന സ​ഞ്ചാ​രി​ക​ളേ​യും ജീ​വ​ന​ക്കാ​രെ​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​രി​ക്കു​ക​യാ​ണ്.


ജ​പ്പാ​നി​ലെ യോ​ക്കോ​ഹാ​മ തു​റ​മു​ഖ​ത്ത് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന ക​പ്പ​ലി​ലു​ള്ള​വ​രെ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. 3700 സ​ഞ്ചാ​രി​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. ഹോ​ങ്കോം​ഗ് തു​റ​മു​ഖ​ത്ത് ക​പ്പ​ലി​റ​ങ്ങി​യ എ​ൺ​പ​തു​കാ​ര​നാ​യ യാ​ത്ര​ക്കാ​ര​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ക​പ്പ​ലി​ലു​ള്ള 273 പേ​രു​ടെ സാം​പി​ളു​ക​ള്‍ ആ​ദ്യം പ​രി​ശോ​ധി​ച്ച​ത്. 


ഇ​തി​ൽ‌ 10 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ആ​ദ്യം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച യാ​ത്ര​ക്കാ​ര​ന് യാ​ത്ര​യ്ക്കി​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ക​ണ്ടി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ജ​നു​വ​രി 25ന് ​ഹോ​ങ്കോം​ഗി​ല്‍ തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ​തോ​ടെ ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K