03 February, 2020 08:43:48 PM


നാടോടി സ്ത്രീ ബസ് കയറി മരിച്ചു; സംഭവം ഏറ്റുമാനൂര്‍ സ്വകാര്യബസ് സ്റ്റാന്‍റില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍റില്‍ നാടോടി സ്ത്രീ ബസ് കയറി മരിച്ചു. ചിറക്കുളത്തിന് സമീപം കുടില്‍കെട്ടി താമസിച്ചിരുന്ന പുഷ്പ (52) ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടെ ന്യൂ ഫാന്‍സി എന്ന ബസ് ഇടിച്ചായിരുന്നു അപകടം. ബസുകള്‍ പാര്‍ക്ക് ചെയ്യാനായി സ്റ്റാന്‍റിലേക്ക് കയറുന്ന വഴിയില്‍ ഇരിക്കുകയായിരുന്ന പുഷ്പയെ ബസ് ഇടിച്ചു വീഴ്ത്തുകയും പിന്നിലെ ടയര്‍ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പോലീസ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K