01 February, 2020 08:51:42 PM


തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം: കരയോഗം ഭാരവാഹികളായ 4 പേർ കസ്റ്റഡിയിൽ



തൃപ്പൂണിത്തുറ: നടക്കാവ് ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ അപകടത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കേക്കര  കരയോഗം ഭാരവാഹികളെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് കരാറുകാർക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.. ഒളിവിൽ പോയ ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.


വെടിക്കെട്ടിന്റെ അവസാനം കൂട്ട പൊരിച്ചിലിനിടെ ഒരു അമിട്ട് ചരിഞ്ഞു 100 മീറ്റർ ദൂരെ  ആൾക്കൂട്ടത്തിനിടയിൽ വന്നു പതിച്ചാണ് അപകടമുണ്ടായത് പരുക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. 17 പേർക്ക് അപകടത്തിൽ  പരിക്കേറ്റിരുന്നു.  ഗുരുതരമായി പരുക്കേറ്റ ഉദയംപേരൂർ സ്വദേശിനി വിമല സ്വകാര്യ അശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുണ്ടായിരുന്ന വെടികെട്ടിന് ഉപയോഗിച്ച വസ്തുക്കൾ പോലീസ് സ്ഥലത്തെത്തി നിർവീര്യമാക്കി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K