01 February, 2020 02:58:59 PM


പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സെമി ഹൈസ്പീഡ് ട്രെയിനുകൾ



ദില്ലി: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തേജസ് മോഡൽ സെമി ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ദില്ലിക്കും ലഖ്നൗവിനും ഇടയ്ക്ക് ഓടുന്ന സെമി ഹൈസ്പീഡ് ഓട്ടോമാറ്റിക് ട്രെയിനാണ് തേജസ് എക്സ് പ്രസ്. ബജറ്റില്‍ റെയിൽവേയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്.


അഹമ്മദാബാദിനും മുംബൈക്കും ഇടയ്ക്കും കൂടുതല്‍ അതിവേഗ ട്രെയിനുകൾ അനുവദിക്കും. 27,000 കിലോമീറ്റർ റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കും. ട്രാക്കുകൾക്ക് ഇരുവശവും റെയിൽവേയുടെ ഭൂമിയിൽ സൗരോർജപാനലുകൾ സ്ഥാപിക്കും. റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽക്കരിക്കും. ബെംഗളൂരു സബർബൻ റെയിൽ‌വേക്ക് പ്രത്യേക പരിഗണന. കാർഷിക ഉൽപന്നങ്ങൾ ഉൾപ്പെടെ പെട്ടെന്ന് കേടായിപ്പോകുന്ന ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിന് കിസാൻ റെയിൽ ആരംഭിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാകും കിസാൻ റെയിൽ സ്ഥാപിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K