31 January, 2020 10:56:05 PM


ടി.എന്‍.സീമയുടെ ഭര്‍ത്താവിന്‍റെ 'നിയമനം': ഹര്‍ജിയില്‍ വിശദീകരണം തേടി കോടതി



കൊച്ചി : മുന്‍ എം.പിയും സി.പി.എം നേതാവുമായ  ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജയരാജിനെ സി ഡിറ്റില്‍ ഡയറക്ടറായി നിയമിച്ചതിനെതിരെ സി ഡിറ്റിലെ ഇ ഗവേണന്‍സ് ഇംപ്ളിമെന്റേഷന്‍ ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്‍. മോഹനചന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി.


2016 ജൂണ്‍ ഒന്നിന് സി ഡിറ്റില്‍ രജിസ്ട്രാറായാണ് ജയരാജ് ജോലിയില്‍ പ്രവേശിച്ചത്. ഇതു തന്നെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്നും മതിയായ യോഗ്യതയില്ലാതെയാണ് അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. രജിസ്ട്രാറായിരിക്കെ ഡയറക്ടര്‍ നിയമന വ്യവസ്ഥകള്‍ തനിക്കനുകൂലമായി മാറ്റാന്‍ ജയരാജ് നിര്‍വാഹക സമിതിക്ക് ശുപാര്‍ശ നല്‍കി.


വിരമിച്ചവരെ പരിഗണിക്കാമെന്ന തരത്തില്‍ മാറ്റം വേണമെന്നും ആവശ്യപ്പെട്ടു. 2019 ജനുവരിയില്‍ ഇതനുസരിച്ച്‌ നിര്‍വാഹക സമിതി നിയമന വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവന്നെന്നും ഫെബ്രുവരി 28 ന് വിരമിച്ച ജയരാജ് തൊട്ടടുത്ത ദിവസം തന്നെ ഡയറക്ടറായി ചുമതലയേറ്റെന്നും നിയമന നടപടികളിലും അപാകതയുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K