30 January, 2020 02:24:28 AM


റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പതിമൂന്ന് ലക്ഷം തട്ടി; രണ്ട് പേര്‍ പിടിയിൽ



കൊല്ലം:​ റെ​യി​ൽ​വേ​യി​ൽ ടി ​ടി ഇ ​ആ​യി ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​ച്ച പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. നെ​ടു​മ്പ​ന സ്വ​ദേ​ശി​യാ​യ വ​യ​സ്സു​ള്ള ഡ​മീ​ന്‍ (51) എ​ന്ന​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും 2019 ജ​നു​വ​രി മു​ത​ൽ പ​ല​പ്പോ​ഴാ​യി പ​തി​മൂ​ന്ന് ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ൽ പ്ര​തി​ക​ളാ​യ കു​ന്നി​ക്കോ​ട് ക​ല്ലു​വെ​ട്ടാം​കു​ഴി വീ​ട്ടി​ൽ രാ​ജു​കു​ട്ടി (58), പെ​രി​നാ​ട് ക​ണ്ട​ച്ചി​റ പൊ​യ്പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ പ്ര​ശാ​ന്ത് (55) എ​ന്നി​വ​രാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​


ഡ​മീ​ന്‍റെ മ​ക​ന് റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ങ്ങി കൊ​ടു​ക്കാം എ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ആ​യി​രു​ന്നു പ്ര​തി​ക​ൾ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. അ​തി​നു​ശേ​ഷം ഇ​വ​രെ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ പ​ല കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.​ അ​ബ​ദ്ധം മ​ന​സി​ലാ​ക്കി പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ റെ​യി​ൽ​വേ​യി​ൽ ജോ​ലി ശ​രി​യാ​യി​ട്ടു​ണ്ട് എ​ന്നും പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ നി​യ​മ​ന ഉ​ത്ത​ര​വ്, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ കൈ​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​രേ​ഖ​ക​ളു​മാ​യി റെ​യി​ൽ​വേ​യി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ആ​ണ് നി​യ​മ​ന ഉ​ത്ത​ര​വും മ​റ്റു രേ​ഖ​ക​ളും വ്യാ​ജ​മാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. കു​ന്നി​ക്കോ​ട് എ​സ് ഐ ​ര​ഘു​നാ​ഥാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K