30 January, 2020 12:27:12 AM


ഉദയംപേരൂര്‍ നടക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടം; 17 പേർക്കു പരിക്ക്



തൃപ്പൂണിത്തുറ: നടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ  ഉണ്ടായ അപകടത്തില്‍ 17 പേർക്കു പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരം. ഉദയംപേരൂർ പുല്ലുകാട്ടു വെളിയിൽ വിമലയ്ക്കാണ്(58) കാലിനു ഗുരുതരമായി പരുക്കേറ്റത്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പരുക്കേറ്റ 13 പേരെ കളമശേരി മെഡിക്കൽ കോളജ്, തൃപ്പൂണിത്തുറ വികെഎം ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.


രണ്ടു പേരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. വെടിക്കെട്ടിന്‍റെ അവസാനം കൂട്ടപ്പൊരിച്ചിലിനിടെ ഒരു അമിട്ട് ചരിഞ്ഞു ആളുകൾ നില്‍ക്കുന്ന സ്ഥലത്തേക്ക് എത്തിയതാണ് അപകടത്തിനു കാരണമെന്ന് പറയുന്നു. വെടിക്കെട്ടു നടത്തുന്നതിനായി പൊലീസ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ശേഷമായിരുന്നു അനുമതി നേടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K