28 January, 2020 09:36:26 AM


പോലീസുകാരെ ഭീഷണിപെടുത്തിയ സംഭവം: രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍



പാലാ: പോലീസുകാരെ ഭീഷണിപെടുത്തിയ സംഭവത്തില്‍ രണ്ടു എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍. എസ്‌എഫ്‌ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. പാലായിലെ പോളിടെക്നിക് കോളേജില്‍ കഴിഞ്ഞ ബുധനാഴ്ച വിഷ്ണു എന്‍ ആറിന്‍റെ നേതൃത്വത്തിലുള്ള എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് പാലാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതും ഭീഷണിപെടുത്തിയതും.



ആദ്യം പൊലീസ് തന്നെ കേസ് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമാവുകയും സംഭവത്തില്‍ കേസെടുക്കുകയുമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് വരെ വിഷ്ണുവും സംഘത്തിലെ മറ്റ് രണ്ട് പേരും പാലാ നഗരത്തിലുണ്ടായിട്ടും കസ്റ്റഡിയിലെടുത്തിയിരുന്നില്ല. സിപിഎം സമ്മര്‍ദ്ദം കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരിന്നു. എസ്എഫ്ഐ - കെ എസ് യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പുറത്തുനിന്ന് എത്തിയ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരാണ് പോലീസിനെ ഭീഷണിപ്പെടുത്തിയത്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K