28 January, 2020 09:22:51 AM


വിനോദയാത്രാ സംഘങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന: അസം സ്വദേശി പിടിയിൽ


കൊച്ചി: എറണാകുളത്ത് വിനോദയാത്രാ സംഘങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന അസം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഇയാളില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവും കണ്ടെടുത്തു. ഏലൂർ മുട്ടാർ റോഡിലെ പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് കച്ചവടമാണെന്ന് മനസ്സിലാകുന്നത്.


വിനോദയാത്രയ്ക്കെത്തുന്ന സ്കൂള്‍, കോളേജ് വിദ്യാർത്ഥികളെയും കാത്ത് മഞ്ഞുമ്മല്‍ ഭാഗത്ത് കഞ്ചാവുമായി നിന്നിരുന്ന അസം സ്വദേശി നജറുല്‍ ഇസ്ലാമാണ് പിടിയിലായത്. ഒരു കിലോ 300 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K