27 January, 2020 07:41:17 PM


പൊലീസ് വേഷത്തിൽ എത്തിയ സംഘം സഹോദരിമാരെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു



ദില്ലി: വ്യാജ മദ്യവുമായി ബന്ധമുണ്ടെന്ന ആരോപണവുമായി പൊലീസ് വേഷത്തിൽ വീട്ടിലെത്തിയ സംഘം സഹോദരിമാരെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ഉത്തർപ്രദേശിലെ ബെഹ്ജോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. 

വീട്ടുകാർക്ക് വ്യാജ മദ്യവുമായി ബന്ധമുണ്ടെന്നും സ്റ്റേഷനിലേക്ക് വരണുമെന്നും ആവശ്യപ്പെട്ട ഇവര്‍ സഹോദരിന്മാരെ കാറിൽ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. തിരിച്ചെത്തിയ പെൺകുട്ടികൾ അറിയിച്ചതനുസരിച്ച് വീട്ടുകാർ പൊലീസിന് പരാതി നൽകി. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K