27 January, 2020 08:57:52 AM


​ഷാ​ഹി​ൻ ബാ​ഗി​നോ​ടു​ള്ള വെ​റു​പ്പ് ഫെ​ബ്രു​വ​രി എ​ട്ടി​ന് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ പ്രകടിപ്പിക്കണം - അമിത് ഷാ​



ദില്ലി: ഷാ​ഹി​ൻ ബാ​ഗു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ബി​ജെ​പി​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഷാ​ഹി​ൻ ബാ​ഗി​നോ​ടു​ള്ള വെ​റു​പ്പ് ഫെ​ബ്രു​വ​രി എ​ട്ടി​ന് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ വി​ര​ല​മ​ർ​ത്തു​മ്പോ​ഴു​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു ചെ​യ്താ​ൽ ദില്ലിയെ സു​ര​ക്ഷി​ത​മാ​ക്കു​ക​യും ഷാ​ഹി​ൻ ബാ​ഗ് പോ​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് സം​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യും- ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.


ദില്ലി ബ​ബാ​ർ​പു​ർ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫെ​ബ്രു​വ​രി 11 ന് ​ ദില്ലി നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ സ്ഥ​ലം വി​ട​ണ​മെ​ന്നും ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു. മാ​ലി​ന്യ​വി​മു​ക്ത​മാ​യ ദില്ലിയാ​ണ് ന​മു​ക്കാ​വ​ശ്യം. എ​ല്ലാ വീ​ട്ടി​ലും കു​ടി​ക്കാ​ന്‍ ശു​ദ്ധ​മാ​യ വെ​ള്ളം ഉ​ണ്ടാ​വ​ണം. 24 മ​ണി​ക്കൂ​ര്‍ വൈ​ദ്യു​തി, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യം, ഇ​വി​ടെ അ​ന​ധി​കൃ​ത​മാ​യ കോ​ള​നി​ക​ള്‍ വേ​ണ്ട, മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യം, സൈ​ക്കി​ള്‍ ട്രാ​ക്ക്, ലോ​കോ​ത്ത​ര​മാ​യ മി​ക​ച്ച റോ​ഡു​ക​ള്‍, ഇ​വി​ടെ ട്രാ​ഫി​ക് കു​രു​ക്കു​ക​ളോ ഷാ​ഹി​ന്‍ ബാ​ഗു​ക​ളോ വേ​ണ്ട. അ​ത്ത​ര​മൊ​രു ദില്ലി​യാ​ണ് ന​മു​ക്കാ​വ​ശ്യം. ഷാ ​പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K