26 January, 2020 06:26:11 PM


മ​നു​ഷ്യ​ മ​ഹാ​ശൃം​ഖ​ല​യ്ക്കി​ടെ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് യുവാവ്; സംഭവം കൊല്ലത്ത്



കൊ​ല്ലം: എ​ല്‍​ഡി​എ​ഫി​ന്‍റെ മ​നു​ഷ്യ​ മ​ഹാ​ശൃം​ഖ​ല​യ്ക്കി​ടെ കൊ​ല്ല​ത്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. വ​ന്ദേ​മാ​ത​രം വി​ളിച്ച​ശേ​ഷം കൈ ​ഞ​ര​മ്പ് മു​റി​ച്ച് കൊ​ല്ലം ര​ണ്ടാം കു​റ്റി സ്വ​ദേ​ശി അ​ജോ​യ് ആ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പോ​ലീ​സ് ഇ​യാ​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ച് പ്ര​തി​ജ്ഞ എ​ടു​ത്ത് കാ​സ​ർ​ഗോ​ഡ് മു​ത​ൽ ക​ളി​യി​ക്കാ​വി​ള വ​രെ​ ആയിരങ്ങൾ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ലയിൽ അണി ചേർന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K