25 January, 2020 11:04:35 PM


കോട്ടയം തെള്ളകത്ത് അജ്ഞാത സ്ത്രീ ട്രയിനിടിച്ച് മരിച്ച നിലയില്‍



കോട്ടയം: തെള്ളകം കാരിത്താസ് റയില്‍വേ ഗേറ്റിനടുത്ത് അജ്ഞാത സ്ത്രീ ട്രയിനിടിച്ച് മരിച്ച നിലയില്‍. 55 വയസ് പ്രായം തോന്നിക്കുന്ന വെളുത്ത നിറമുള്ള ഇവരുടെ വേഷം വെളുത്ത ഡിസൈനോടുകൂടിയ നീല ടോപ്പും കറുത്ത ലഗിന്‍സുമാണ്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K