24 January, 2020 09:30:15 PM


ടൂറിസ്റ്റ് ബസിലെ ഫാനും ലൈറ്റും നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവര്‍ മരിച്ചു



റാന്നി :  ടൂറിസ്റ്റ് ബസിലെ ഫാനും ലൈറ്റും നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവര്‍ മരിച്ചു. വൃന്ദാവനം പൊങ്ങനാമണ്ണില്‍ ബിനു രാജന്‍ (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെ ഇട്ടിയപ്പാറ കോളജ് റോഡിനോടു ചേര്‍ന്നുള്ള വിസ്മയ ടൂറിസ്റ്റ് ബസിന്റെ ഷെഡിലാണ് സംഭവം.
സഹായിക്കൊപ്പം നിന്ന് പണി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ബസില്‍ ഘടിപ്പിച്ചിരുന്ന ഇന്‍വര്‍ട്ടറില്‍ നിന്നാണ് വൈദ്യുതി എടുത്തിരുന്നത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പത്തനാപുരം കുറുമ്പകര അയനവിള തറയില്‍ കുടുംബാംഗമായ ബിനു വൃന്ദാവനത്താണ് താമസം.ഭാര്യ: മിനി. മക്കള്‍: നിധുന്‍, നിധുന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K