23 January, 2020 01:32:51 PM


എസ്ഐയെ കൊല്ലാൻ ഉയോഗിച്ച തോക്ക് ഓടയിൽ; തെളിവെടുപ്പിൽ വൻവഴിത്തിരിവ്



കൊച്ചി: എസ്ഐയെ കൊല്ലാൻ ഉയോഗിച്ച തോക്ക് ഓടയിൽ നിന്നും പോലീസ് കണ്ടെടുത്തു. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് കളിയിക്കാവിളയിലെ എസ്ഐയുടെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ്. തോക്ക് കണ്ടെടുത്തത് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്നാണ്.

അതിനിടെ, കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫീഖ് എന്നിവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിലാണ്. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ബെംഗളൂരുവിലും, ഡല്‍ഹിയിലും പിടിയിലായവരുടെ സംഘടനയില്‍ ഉള്‍പ്പെടുന്നവരാണ് ഈ കേസിലെയും പ്രതികള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K