18 January, 2020 09:21:22 PM


അരൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്



അരൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരില്‍ ഒരാള്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്ക്. അരൂര്‍ നെടുമുറിയില്‍ അജിത്ത് ആന്റണി (34) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പം യാത്രചെയ്ത അരൂര്‍ പെരുപറമ്ബില്‍ സന്ദീപ് (34), അപകടത്തില്‍പ്പെട്ട മറ്റേ ബൈക്കിലെ യാത്രക്കാരായ നെട്ടൂര്‍ ഇല്ലിക്കല്‍ വീട്ടില്‍ റിനോഷ് (21), ആലപ്പുഴ സിതാര മാന്‍സിലില്‍ മുഹമ്മദ് ആഷിക്ക് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേശീയപാതയില്‍ അരൂര്‍ തെക്ക് ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം നടന്നത്.


അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിനു സമീപമുള്ള വീട്ടിലേക്ക് പോകുന്നതിനായി ആന്റണി സുഹൃത്ത് സന്ദീപിനെ കയറ്റി യൂ ടേണ്‍ തികയുമ്‌ബോള്‍ വടക്കുനിന്ന് തെക്കോട്ട് വരികയായിരുന്ന മറ്റൊരു ബൈക്ക് ആന്റണിയുടെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച അജിതിന്റെ മൃത ദേഹം നാളെ രാവിലെ വീട്ടിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം പുത്തന്‍കുരിശ് പ്രത്യാശ ഗാര്‍ഡനില്‍ സംസ്‌ക്കരിക്കും. ഭാര്യ റെക്സി.മക്കള്‍ അഫ്രീനാ, അഫ്രിന്‍, അഫറ്റ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K