17 January, 2020 09:31:30 PM


സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി : പീഡനക്കേസിലെ പ്രതികൂടിയായ യുവാവ് അറസ്റ്റില്‍



തിരുവല്ല : സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. കല്ലൂപ്പാറ കടമാന്‍കുളം കല്ലികുഴിയില്‍ ശരത്ത് (22) ആണ് പിടിയിലായത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏതാനും ദിവസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ശരത്തിന്റെ പക്കല്‍നിന്നു കഞ്ചാവ് കണ്ടെത്തി.

കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിനു സമീപം കഞ്ചാവ് വില്‍പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ജി.ജയദേവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇയാളോടൊപ്പം ഉണ്ടായിരുന്ന 2 പേര്‍ ഓടി രക്ഷപ്പെട്ടു. കമ്പത്തു നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നു ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.


ബിബിന്‍, പ്രവീണ്‍ എന്നു വിളിക്കുന്ന ബസലേല്‍ സി.മാത്യു എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. ഇവരുടെ വീടുകളില്‍ നടത്തിയ തിരച്ചിലില്‍ ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തി. ബസലേല്‍ സി.മാത്യു ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. 
മറ്റുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K