16 January, 2020 07:26:35 PM


അബുദബിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; 19 പേര്‍ക്ക് പരിക്ക്



അബുദബി : അബുദബിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം. അല്‍ റഹ ബീച്ച് സ്ട്രീറ്റിലാണ് അപകടം. മരിച്ചവരില്‍ ഏഷ്യക്കാരും ആഫ്രിക്കന്‍ സ്വദേശികളും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അതിവേഗ പാതയില്‍ അശ്രദ്ധമായി ഓടിച്ച് പെട്ടെന്ന് വേഗം കുറച്ച ഒരു കാറിനു പിന്നില്‍ വന്ന രണ്ട് ട്രക്കുകള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വരികയായിരുന്നു. തൊട്ടുപിന്നാലെ രണ്ടാമത്തെ ട്രക്കിനു പിന്നില്‍, അമിത വേഗതയില്‍ വന്ന ബസ്സ് ഇടിക്കുകായിരുന്നു.


അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അബുദാബി പൊലീസ് പുറത്തുവിട്ടു. മരിച്ചവരും പരിക്കേറ്റവരും ബസ് യാത്രക്കാരാണ് എന്നാണ് സൂചന. ട്രാഫിക് പട്രോള്‍ ഉദ്യോഗസ്ഥരും ആംബുലന്‍സും ഉടനെ തന്നെ സ്ഥലത്തെത്തി ബസ്സിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K