16 January, 2020 12:50:08 PM


അപകടത്തില്‍പെട്ട മീൻ ലോറിയില്‍ നിന്ന് പിടികൂടിയത് 20 കിലോ കഞ്ചാവ്



കാസർഗോഡ്: മീൻ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവ് പിടികൂടി. പൊലീസിനെ കണ്ടതിനെ തുടർന്ന് മായിപ്പാടി ഭാഗത്തേക്ക് തിരിഞ്ഞ പിക്ക് അപ് വാന്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു നിന്നതാണ് കഞ്ചാവ് പിടികൂടാന്‍ കാരണമായത്. അപകടത്തെതുടര്‍ന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.



തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാനില്‍ 10 കെട്ടുകളിലായി സൂക്ഷിച്ചിരുന്ന  കഞ്ചാവ് പൊതി കണ്ടെത്തിയത്. ലോറിയുടെ ബോക്‌സിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കാസർകോട് ടൗൺ സി ഐ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K