15 January, 2020 05:15:23 PM


ഹരിവരാസനം പുരസ്കാരം ഇളയരാജയ്ക്ക് സമ്മാനിച്ചു; കീരിടം തിരികെ നല്‍കി ഇളയരാജ!



ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും ഏര്‍പ്പെടുത്തിയ ഹരിവരാസനം അവാര്‍ഡ് സംഗീത സംവിധായകൻ ഇളയരാജയ്‍ക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്‍തിപത്രവും, ശിൽപ്പവും ഉൾപ്പെടുന്നതാണ് പുരസ്‍കാരം. അയ്യപ്പന്‍റെ രൂപം പതിച്ച സ്വർണ്ണപതകവും, ഏലയ്ക്കമാലയും, അയ്യപ്പന് ചാർത്തുന്ന കീരിടവും അദ്ദേഹത്തിന് സമ്മാനിച്ചു. 



എന്നാൽ കീരിടം സമ്മാനിച്ച ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസുവിനോട് ഇത് അയ്യപ്പന് ചാർത്തിയാൽ മതിയെന്നറിച്ച് സ്നേഹപൂർവ്വം അത് തിരിച്ച് നൽകി.  അർഹതപ്പെട്ട കരങ്ങളിലാണ് അവാർഡ്‌ എത്തിയതെന്ന് അവാർഡ് സമ്മാനിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അയ്യപ്പന്‍റെ പേരിലുളള അവാർഡ്‌ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന്‌ ഇളയരാജ പറഞ്ഞു. തന്‍റെ ശബരിമല യാത്ര ഓർത്തെടുത്ത അദ്ദേഹം സദസ്സിൽ അയ്യപ്പഗാനവും അലപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K