14 January, 2020 03:13:34 PM


പൊങ്കൽ: തലസ്ഥാനം ഉള്‍പ്പെടെ സംസ്ഥാനത്ത് ആറ് ജില്ലകളിൽ ബുധനാഴ്ച അവധി



തിരുവനന്തപുരം: പൊങ്കൽ പ്രമാണിച്ച് ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജനുവരി 13ന് തുടങ്ങി നാലു ദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി അവസാനിക്കുന്നു. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തീയതിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K