10 January, 2020 07:43:05 PM


ഡോ​ക്ട​റെ​യും വ​നി​താ സു​ഹൃ​ത്തി​നെ​യും ത​ട​ഞ്ഞു​വ​ച്ച് പ​ണം​ ത​ട്ടിയ സ​ദാ​ചാ​ര​ ഗു​ണ്ടാസം​ഘം അറസ്റ്റില്‍



മ​ല​പ്പു​റം: ഡോ​ക്ട​ർ​മാ​രെ വ​ഴി​യി​ൽ ത​ട​ഞ്ഞു​വ​ച്ച് സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം. മ​ല​പ്പു​റം കൊ​ള​ത്തൂ​രി​ന​ടു​ത്ത് എ​രു​മ​ത്ത​ട​ത്താ​ണു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ യു​വ ഡോ​ക്ട​റെ​യും വ​നി​താ സു​ഹൃ​ത്തി​നെ​യും അ​ഞ്ചം​ഗ സം​ഘം ത​ട​ഞ്ഞു​വ​ച്ചു പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി കൊ​ള​ത്തൂ​ർ എ​രു​മ​ത്ത​ട​ത്ത് റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണു ഡോ​ക്ട​ർ​മാ​രെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം ത​ട​ഞ്ഞു​വ​ച്ച​ത്.


സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഡോ​ക്ട​ർ​മാ​ർ കൊ​ള​ത്തൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കതിനെ തുടര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അഞ്ച് പേര്‍ പിടിയിലായി. മ​ല​പ്പു​റം കൊ​ള​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജു​ബൈ​സ്, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, ന​ബീ​ൽ, അ​ബ്ദു​ൽ ഗ​ഫൂ​ർ, സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.


അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ചു. കൂ​ടാ​തെ, മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി. 50,000 രൂ​പ ത​ന്നാ​ൽ വി​ടാ​മെ​ന്നു പ​റ​ഞ്ഞ അ​ക്ര​മി സം​ഘം ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന് എ​ടി​എം കാ​ർ​ഡും പി​ൻ നമ്പ​റും ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി. തു​ട​ർ​ന്ന് സ​മീ​പ​ത്തെ എ​ടി​എം കൗ​ണ്ട​റി​ൽ​നി​ന്ന് 17,000 രൂ​പ​യെ​ടു​ത്തു. പി​ന്നീ​ട് ഡോ​ക്ട​ർ​മാ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന 3000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​ശേ​ഷ​മാ​ണു സം​ഘം മ​ട​ങ്ങി​യ​ത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K