08 January, 2020 05:38:10 PM


ദേശീയ പതാകയുടെ നിറങ്ങളിലുള്ള ഏഴ് വരയുള്ള പുതിയ ലോഗോയുമായി യു.എ.ഇ



ദുബായ്: പുതിയ ലോഗോയുമായി യു.എ.ഇ. ലോഗോ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവതരിപ്പിച്ചു. അടുത്ത 50 വര്‍ഷത്തേക്ക് യുഎഇ പുതിയ ലോഗോ പ്രതിനിധീകരിക്കുമെന്ന് അധികാരികള്‍ അറിയിയിച്ചു. ലോഗോ തിരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ വോട്ടിംഗിനുള്ള അവസരമുണ്ടായിരുന്നു. ഒരു കോടിയോളം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 


49 എമിറാത്തി കലാകാരന്മാര്‍ ചേര്‍ന്ന് രൂപം നല്‍കിയ ലോഗോകളില്‍ മൂന്നെണ്ണമാണ് അവസാനഘട്ടത്തിലെത്തിയത്. ഇതില്‍ നിന്നും ദേശീയ പതാകയുടെ നിറങ്ങളിലുള്ള ഏഴ് വരയുള്ള ലോഗോ ആണ് തിരഞ്ഞെടുത്തത്.ഓരോ വോട്ടിനും ഓരോ മരം നടുമെന്നും ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം രാജ്യത്ത് ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ലോഗോ അവതരിപ്പിച്ചുകൊണ്ട് ദുബായ് ഭരണാധികാരി വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K