06 January, 2020 08:57:28 PM


ദേശീയ പണിമുടക്ക് 7ന് അര്‍ദ്ധരാത്രി മുതല്‍; സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി



തിരുവനന്തപുരം: പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എംജി സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂര്‍ സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്. ഏഴാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ 13നും രണ്ടാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ മൈക്രോ ബയോളജി/ബയോകെമിസ്ട്രി (പാര്‍ട്ട് 2) പരീക്ഷകള്‍ 15നും എട്ടാം സെമസ്റ്റര്‍ ബിഎഎല്‍എല്‍ബി പരീക്ഷകള്‍ 16നും നടക്കും. പരീക്ഷാകേന്ദ്രത്തിനും സമയക്രമത്തിനും മാറ്റമില്ല.


ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 മുതല്‍ ബുധനാഴ്ച രാത്രി 12 വരെയാണ്. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K