06 January, 2020 04:21:43 PM


പാലാ - തൊടുപുഴ റൂട്ടിൽ അല്ലപ്പാറയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു



പാലാ: പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനത്തിന് സമീപം അല്ലപ്പാറയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ലോട്ടറി വിൽപക്കാരനായ കടനാട് കല്ലറയ്ക്കൽ താഴെ ജോസ് (50), തിർഥാടകനായ ആന്ധ്രപ്രദേശ് അനന്തപൂർ ജില്ല റായ് ദുർഗ് രാജു (40) എന്നിവരാണ് മരിച്ചത്. 9 പേർക്ക് പരിക്കുണ്ട്. അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ലോറിയിലും ബൈക്കിലും ഇടിച്ചായിരുന്നു അപകടം.



ഉച്ചയ്ക്ക് ഒന്നോടെ പാലാ-തൊടുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെല്ലാം അയ്യപ്പഭക്തരാണ്.  തീര്‍ത്ഥാടകരുടെ വാഹനം ആദ്യം ലോറിയിലിടിച്ച ശേഷം സമീപത്തുണ്ടായിരുന്നു ബൈക്കിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് പാലാ-തൊടുപുഴ റോഡിൽ അല്പനേരം ഗതാഗതം തടസപ്പെട്ടു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K