04 January, 2020 07:52:50 AM


ഇറാ​ക്കി​ൽ വീ​ണ്ടും യു​എ​സ് ആ​ക്ര​മ​ണം; പൗ​ര​സേ​ന​യി​ലെ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു



ബാ​ഗ്ദാ​ദ്: ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ ഇ​റാ​ക്കി​ൽ വീ​ണ്ടും യു​എ​സ് വ്യോ​മാ​ക്ര​മ​ണം. ഇ​റാ​ക്കി​ലെ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള പൗ​ര​സേ​ന​യാ​യ ഹാ​ഷ​ദ് അ​ൽ-​ഷാ​ബി​ന്‍റെ ക​മാ​ൻ​ഡ​റെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​റു പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്ട് കാ​റു​ക​ൾ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു.


ഹാ​ഷ​ദ് അ​ൽ-​ഷാ​ബ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തു​ക‍​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ വ​ട​ക്ക​ൻ ബാ​ഗ്ദാ​ദി​ലെ ടാ​ജി റോ​ഡി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് അ​തീ​വ​ഗു​ര​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ആ​ക്ര​മ​ണം. ഇ​തോ​ടെ മേ​ഖ​ല​യി​ൽ ഇ​റാ​ൻ-​യു​എ​സ് സം​ഘ​ർ​ഷ​ത്തി​ന് കൂ​ടു​ത​ൽ സാ​ധ്യ​ത തു​റ​ന്നി​രി​ക്കു​ക​യാ​ണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K