04 January, 2020 07:49:15 AM


സുലൈ​മാ​നി വ​ധം യു​ദ്ധം ആ​രം​ഭി​ക്കാ​ന​ല്ല, അ​വ​സാ​നി​പ്പി​ക്കാ​നെ​ന്ന് ട്രംപ്



വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നി​ലെ അ​ൽ​ഖു​ദ്സ് സേ​ന​യു​ടെ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച​ത് യു​ദ്ധം ആ​രം​ഭി​ക്കാ​ന​ല്ല, യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും സൈ​നി​ക​ർ​ക്കെ​തി​രെ​യും സു​ലൈ​മാ​നി ആ​ക്ര​മ​ണ​ത്തി​ന് ആ​സൂ​ത്ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ പി​ടി​ക്കു​ക​യും ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്തു- ട്രം​പ് പ​റ​ഞ്ഞു. ഫ്ലോ​റി​ഡ​യി​ലെ മാ​ർ‌ ആ ​ലോ​ഗോ റി​സോ​ർ​ട്ടി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ത​ങ്ങ​ൾ ന​ട​പ​ടി​യെ​ടു​ത്ത​ത്. യു​ദ്ധം ആ​രം​ഭി​ക്കാ​നാ​യി​രു​ന്നി​ല്ല- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം യു​എ​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സു​ലൈ​മാ​നി​യെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ വ​ക​വ​രു​ത്തേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് നേ​ര​ത്തെ ട്രം​പ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. നി​ര​വ​ധി അ​മേ​രി​ക്ക​ക്കാ​രു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത ര​വാ​ദി​യാ​യ സു​ലൈ​മാ​നി കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ബാ​ഗ്ദാ​ദി​ൽ യു​എ​സ് ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ സു​ലൈ​മാ​നി കൊ​ല്ല​പ്പെ​ട്ട​ശേ​ഷ​മു​ള്ള ട്രം​പി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നി​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K