02 January, 2020 03:51:37 PM


സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു



ആലപ്പുഴ: സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രാജിവെച്ചു. പാർട്ടിയിലെ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തു.  2018 ലാണ് കേന്ദ്ര സർക്കാർ സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചത്.


അടുത്തിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രേഖകള്‍ മോഷ്ടിച്ചെന്നാരോപിച്ച് സുഭാഷ് വാസുവിനെതിരെ താലൂക്ക് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പൊലീസിനെ സമീപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K