05 April, 2016 02:11:08 PM


ജഗദീഷിനെതിരെ പത്തനാപുരത്ത് വീണ്ടും പോസ്റ്റര്‍



പത്തനാപുരം : പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്ത്ഥി ജഗദീഷിനെതിരെ വീണ്ടും പോസ്റ്റര്‍. പത്തനാപുരം ടൗണിന്‍റെ വിവിധ ഭാഗങ്ങളിലാണ് രാവിലെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരിലാണ് പോസ്റ്റര്‍.

യുഡിഎഫിന് മത്സരിപ്പിക്കാന്‍ കൊള്ളാവുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്തനാപുരത്ത് ഉണ്ടായിരുന്നിട്ടും ന്യൂനപക്ഷക്കാരനായതിനാല്‍ അവസരം നിഷേധിച്ചെന്നും തറവാട്ടുകാരനാണെങ്കില്‍ യാത്രക്കാരനും അവസരം നല്‍കുമെന്നും മതേതരത്വം വാക്കുകളില്‍ മാത്രമാണെന്നും പോസ്റ്ററില്‍‍ പറയുന്നു. 



Share this News Now:
  • Google+
Like(s): 458