05 April, 2016 02:00:34 PM


ആരോപണങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ നാണം കെടുമെന്ന് ഉമ്മന്‍‍ ചാണ്ടി



കൊല്ലം: ആരോപണങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ നാണംകെടുമെന്ന് ഉമ്മന്‍ ചാണ്ടി. ആരോപണങ്ങള്‍ ജനങ്ങോട് പറഞ്ഞ് സത്യം അതാണെങ്കില്‍ ജനം തന്നെ തോല്‍പ്പിക്കട്ടെ. ഏറ്റവും കൂടുതല്‍ ആരോപണം നേരിടുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. 

ആരോപണങ്ങള്‍ ഉന്നയിച്ച് ഏറ്റവും ഒടുവില്‍ എവിടം വരെ എത്തി. മുന്‍പ് സിഡി എടുക്കാന്‍ കോയമ്പത്തൂര്‍ക്ക് പോയി. എന്തെങ്കിലും കിട്ടുമെന്ന് നോക്കിയാല്‍ ഒന്നും കിട്ടില്ല. എന്നാല്‍ പിന്നെ എന്നെയൊന്ന് മത്സരിക്കാന്‍ വിട്ട് ഈ കൊള്ളരുതാത്തവനെ തെരഞ്ഞെടുക്കരുതെന്ന് ജനങ്ങളോട് പറയാന്‍ കിട്ടുന്ന അവസരം എല്‍.ഡി.എഫ് എന്തിന് നഷ്ടപ്പെടുത്തുന്നുവെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

കൊല്ലം ജില്ലയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.








Share this News Now:
  • Google+
Like(s): 419