31 December, 2019 01:13:57 PM


അറിയണോ, ജാപ്പനീസ് പെണ്‍കുട്ടികളുടെ സൗന്ദര്യ രഹസ്യം എന്തെന്ന്?



കൊച്ചി: ഒത്ത സൗന്ദര്യവും ആരോഗ്യവും. ജാപ്പനീസ് പെണ്‍കുട്ടികളുടെ ഈ ആകര്‍ഷണീയതയ്ക്കു പിന്നിലെ രഹസ്യമെന്ത്? അവരുടെ ജീവിതരീതിയും ആഹാരക്രമവും തന്നെ കാരണമെന്ന് ഉത്തരം. ജാപ്പനീസ് വനിതകളുടെ ഈ സൌന്ദര്യശാസ്ത്രത്തെ പറ്റി  ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇവരുടെ ജീവിതരീതി തന്നെയാണ് എടുത്തു പറയുന്നത്.


ലൈഫ് എക്സ്പെക്റ്റന്‍സി വളരെ കൂടിയവരാണ് ജാപ്പനീസ് ജനത. എപ്പോഴും എനെര്‍ജെറ്റിക്ക് ആയിരിക്കുക എന്നത് ഇവരുടെ പ്രത്യേകതയാണ്. ആരോഗ്യകരമായും സൗന്ദര്യവും നിലനിര്‍ത്താന്‍ ഇവരെ സഹായിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയെന്ന് ഒന്നു പരിശോധിക്കാം.


ജീവിതചര്യ - നല്ല അടുക്കും ചിട്ടയും ഉള്ള, വ്യായാമത്തിന് പ്രാധാന്യം കൊടുക്കുന്ന ജീവിതക്രമം ആണ് ജാപ്പനീസ് ജനതയുടേത്. ബൈക്ക് അല്ലെങ്കില്‍ സൈക്കിള്‍ സവാരിയാണ് കൂടുതല്‍ ആശ്രയിക്കുക. നടക്കാന്‍ കഴിയുന്ന ദൂരം അവര്‍ നടന്നു മാത്രമേ പോകൂ. പൊതു വാഹനസൗകര്യം കൂടുതല്‍ ആശ്രയിക്കുന്ന ആളുകളാണ് ഇവര്‍.


ആഹാരം കുറഞ്ഞ അളവില്‍ - കൂടിയ അളവില്‍ ആഹാരം വാരി കഴിക്കാതെ കുറഞ്ഞ അളവില്‍ ആഹാരം കഴിക്കുന്ന ആളുകളാണ് ജപ്പാന്‍കാര്‍. ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലം പോലും അവര്‍ക്കില്ല.


ചൂടു വെള്ളം - ചൂടുവെള്ളത്തിലെ കുളി ജപ്പാന്‍കാരുടെ ജീവിതചര്യയുടെ ഭാഗമാണ്. മസില്‍ റിലാക്സ് ചെയ്യാനും രക്തചംക്രമണം കൂട്ടാനും ഇത് അവരെ സഹായിക്കും.


പോഷകസമ്പന്നമായ ആഹാരം - പോഷകപ്രദമായ വീട്ടില്‍ പാചകം ചെയ്ത ആഹാരം കൂടുതല്‍ കഴിക്കുന്നവര്‍ ആണ് ജപ്പാന്‍കാര്‍. ഒരു കപ്പ് ചോറ് , ഒരു ഗ്ലാസ് ഗ്രീന്‍ ടീ , മിസോ സൂപ് എന്നിവയാണ് ഇവരുടെ മിക്കപ്പോഴും ഉള്ള ആഹാരം. പച്ചക്കറികള്‍ ധാരാളം കഴിക്കും. ഇതുമൂലം ആന്റിഓക്സിഡന്റ് കൂടിയ അളവില്‍ ഇവരുടെ ഡയറ്റില്‍ എത്തുന്നു. ഇത് ചെറുപ്പം നിലനിര്‍ത്താന്‍ ജപ്പാന്‍കാരെ സഹായിക്കും.


പുളിപ്പിച്ച ആഹാരം - പുളിപ്പിച്ച ആഹാരം ധാരാളം കഴിക്കുന്നവരാണിവര്‍. വൈറ്റമിന്‍, മിനറല്‍സ് എന്നിവ ഇവയില്‍ ധാരാളമുണ്ട്. ഇത് ദഹനത്തിനും ഏറെ സഹായകരമാണത്രേ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K