30 December, 2019 04:11:04 PM


അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം വിദേശ വനിതയ്ക്ക് പാമ്പുകടിയേറ്റു



തൃശൂർ: അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്ത് പാറയിൽ നിന്നും വെള്ളത്തിലേക്കിറങ്ങുന്നതിനിടയിൽ വിദേശ വനിതയ്ക്ക് പാമ്പുകടിയേറ്റു.  ഫ്രാൻസ് കെയ്റോൺ സ്വദേശിനി ഫാനി ഗില്ലെറ്റ് എന്ന 19കാരിയുടെ വലതു കാലിലാണ് കടിയേറ്റത്. ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. 


ഉടനെ ഇവരെ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവർ  24 മണിക്കൂർ നിരീക്ഷണത്തിലാണ്. അമ്മയ്ക്കും സഹോദരിക്കും സുഹൃത്തിനുമൊപ്പമാണ് ഫാനി ഗില്ലറ്റ് അതിരപ്പള്ളിയിൽ എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K