30 December, 2019 09:22:57 AM


'ചേച്ചീ... പോരുന്നോ': രാത്രി നടത്തത്തിനിടെ സ്ത്രീകളോട് മോശം പെരുമാറ്റം; ഒരാള്‍ അറസ്റ്റില്‍



പാലക്കാട്: നിർഭയ ദിനത്തോടനുബന്ധിച്ച് വനിത - ശിശു വികസന വകുപ്പ് സംഘടിപ്പിച്ച രാത്രി നടത്തത്തിനിടെ പലയിടത്തും സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായ പെരുമാറ്റം. പാലക്കാടും കാസര്‍ഗോഡും കോട്ടയത്തും സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഇത്തരം അനുഭവങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നു. സർക്കാർ മുൻകൂട്ടി പ്രഖ്യാപിച്ച ഒരു പരിപാടിയായിരുന്നു രാത്രി നടത്തം. പൊലീസിന്‍റെ സുരക്ഷ ഉറപ്പാക്കിയുള്ള പരിപാടി ആയിട്ടും ഈ അനുഭവം നേരിട്ടെങ്കിൽ ശരിക്കും രാത്രിയിൽ  ഒറ്റപ്പെടുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്നാണ് സ്ത്രീകളുടെ ചോദ്യം.


"പൊ​തു​ഇ​ടം എ​ന്‍റേ​തും' എ​ന്ന സ​ന്ദേ​ശം എ​ല്ലാ​വ​രി​ലും എ​ത്തി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് നൂ​റി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു രാ​ത്രി​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് ന​ട​ന്ന രാ​ത്രി ന​ട​ത്ത​ത്തി​നി​ടെ സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.  കോ​ട്ട​യ​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് സി​ഡ​ബ്യു​സി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൻ. ഷീ​ജ പ​റ​ഞ്ഞു. രാ​ത്രി ന​ട​ത്ത​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​ണ് തെ​രു​വി​ലി​റ​ങ്ങി​യ​ത്. 


പാലക്കാട് മുനിസിപ്പൽ സ്റ്റാന്‍റ് പരിസരത്ത് നിന്നും അഞ്ചുവിളക്കിലേക്ക് നടന്ന അധ്യാപികമാർ നേരിട്ട അനുഭവം പറയുന്നു.


" ഒരു പത്തരയാവുമ്പഴത്തേക്ക് ഞങ്ങൾ അവിടെയെത്തി, മുനിസിപ്പൽ സ്റ്റാന്റിന്റെ പെട്രോൾ പമ്പിന്റെ വെളിച്ചത്തിലാണ് ഞങ്ങൾ നിന്നത്. ആ സമയത്ത് ആരും അവിടെയുണ്ടായിരുന്നില്ല. അപ്പോൾ കാറിലെത്തിയ ചിലർ അവിടെയെത്തി നോക്കിയിട്ട് പോയി.കാറിൽ മൂന്ന് നാല് പേരുണ്ടായിരുന്നു. ഞങ്ങൾ  കൂടെ വരുന്ന രണ്ടു പേരെ ഫോൺ വിളിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. അപ്പോൾ കാറിലെത്തിയവർ ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് കാണിച്ചു. എന്നിട്ട് കുറച്ചു മുന്നോട്ട് പോയി. പിന്നീട് ഡോർ തുറന്നിട്ട് വരുന്നോ എന്ന് ചോദിച്ചു.


കുറച്ച് കഴിഞ്ഞപ്പോൾ  ബൈക്കിലൊരുത്തൻ അവിടെയെത്തി. പത്തിരുപത്തെട്ട് വയസ്സുണ്ടാവും. അയ്യോ ഈ സമയത്ത് ബസൊന്നും ഇല്ലല്ലോ, എന്താ നിക്കണേ എന്ന് ചോദിച്ചു. എന്നിട്ട് അവൻ കുറച്ചു ദൂരം മാറി നിന്നു. പിന്നീട് വീണ്ടും വന്നു. ചേച്ചീ വരുന്നോ എന്ന് ചോദിച്ചു. ഞങ്ങൾ പറഞ്ഞു...... രണ്ടു പേർ ഇവിടെ നിൽക്കുമ്പോഴേയ്ക്കും നിങ്ങളുടെയൊക്കെ മനസ്സിലിരുപ്പ് ഇതാണ്. അപ്പോൾ അത് മാറ്റാൻ തന്നെയാണ് ഞങ്ങൾ ഇവിടെ ഇറങ്ങിയിട്ടുള്ളത്. ഞങ്ങൾ വിളിക്കണ്ട ആളുകളെ വിളിക്കാം എന്ന് പറഞ്ഞതോടെ അവൻ പോയി ". അധ്യാപികമാർ പറഞ്ഞു നിർത്തുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K