28 December, 2019 08:33:44 PM


വിവാഹത്തെച്ചൊല്ലി തർക്കം: യുവതിയെ വെട്ടിക്കൊന്ന ശേഷം രണ്ടാനച്ഛൻ ആത്മഹത്യ ചെയ്തു



കോഴിക്കോട്: വിവാഹക്കാര്യവുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തിനൊടുവില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛൻ ജീവനൊടുക്കി. മടവൂർ പൈമ്പാലുശ്ശേരിയിൽ നെടുമങ്ങാട് വീട്ടിൽ സൂര്യയാണ് കൊല്ലപ്പെട്ടത്. പിന്നീട് രണ്ടാനച്ഛൻ  ദേവദാസ് തൂങ്ങിമരിച്ചു. തടയാനെത്തിയ സൂര്യയുടെ അമ്മ സീതാദേവിക്കും പരിക്കേറ്റു.


ഗുരുതരമായി പരിക്കേറ്റ സീതാദേവിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൂര്യയുടെയും ദേവദാസിന്‍റെയും മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K