27 December, 2019 01:11:55 PM
ശബരിമല ദർശനത്തിനെത്തിയ മൂന്നു ട്രാൻസ്ജെണ്ടറുകളെ പമ്പയിൽ പൊലീസ് തടഞ്ഞു
ശബരിമല: ശബരിമല ദർശനത്തിനെത്തിയ മൂന്നു ട്രാൻസ്ജെണ്ടറുകളെ പമ്പയിൽ പൊലീസ് തടഞ്ഞതായി പരാതി. അവന്തിക, രഞ്ജു, തൃപ്തി എന്നിവരെയാണ് തടഞ്ഞത്. ജില്ലാകളക്ടർ ഇടപെട്ട് ഇവരെ ശബരിമലയിലേക്ക് കടത്തിവിട്ടു. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് തങ്ങളെ കടത്തിവിട്ടതെന്നും അനാവശ്യമായാണ് തടഞ്ഞതെന്നും സംഘത്തിലെ അവന്തിക പറഞ്ഞു.