26 December, 2019 03:15:42 PM


ശാ​സ്ത്രലോ​കം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി; ഇനി 2021 ജൂണിൽ



തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത്ര ലോ​കം ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി. വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഗ്ര​ഹ​ണം കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പൂ​ര്‍​ണ വ​ല​യ ഗ്ര​ഹ​ണ​വും മ​റ്റി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക ഗ്ര​ഹ​ണ​വും ദൃ​ശ്യ​മായി. കാ​സ​ര്‍​ഗോഡ് ചെ​റു​വ​ത്തൂ​രാ​ണ് ഗ്ര​ഹ​ണം ആ​ദ്യം ദൃ​ശ്യ​മാ​യി തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​ര്‍ നാ​ദാ​പു​രം, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഗ്ര​ഹ​ണം വീ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​.


ച​ന്ദ്ര​ന്‍ ഭൂ​മി​ക്കും സൂ​ര്യ​നും ഇ​ട​യി​ല്‍ വ​രു​മ്പോ​ള്‍ വ​ല​യം പോ​ലെ സൂ​ര്യ​ന്‍ ദൃ​ശ്യ​മാ​കു​ന്ന​താ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം. ഈ ​നൂ​റ്റാ​ണ്ടി​ലെ ത​ന്നെ ര​ണ്ടാ​മ​ത്തെ വ​ല​യ ഗ്ര​ഹ​ണ​മാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ല്‍ ദൃ​ശ്യ​മാ​യ​ത്. രാ​വി​ലെ 8.05 മു​ത​ല്‍ 11.10 മ​ണി​വ​രെ നീണ്ട ഗ്ര​ഹ​ണം 9.27 ന് ​പാ​ര​മ്യ​ത്തി​ലെ​ത്തി. ആ ​സ​മ​യം സൂ​ര്യ​ന്‍ 90 ശ​ത​മാ​ന​ത്തോ​ളം മ​റ​യ്ക്ക​പ്പെ​ട്ടു. കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ 2.45 മി​നി​റ്റ് സ​മ​യ​ത്തേ​ക്കാ​ണ് വ​ല​യ ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യ​ത്. മ​റ്റു ജി​ല്ല​ക​ളി​ല്‍ ഭാ​ഗി​ക ഗ്ര​ഹ​ണ​വും ക​ണ്ടു.


ഇ​തി​നു മു​മ്പ് കേ​ര​ള​ത്തി​ല്‍ വ​ല​യ ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യ​ത് 2010ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. 2021ജൂ​ണ്‍ മാ​സം 21 ന് ​ഇ​ന്ത്യ​യു​ടെ വ​ട​ക്ക​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​വു​മെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ വ​ള​രെ ദു​ര്‍​ബ്ബ​ല​മാ​യ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണ​മാ​യി​രി​ക്കും കാ​ണു​ക. അ​ടു​ത്ത ശ​ക്ത​മാ​യ സൂ​ര്യ​ഗ്ര​ഹ​ണം 2031 മെ​യ് മാ​സം 21 നാ​ണ്. അ​ന്ന് 10 :58 മു​ത​ല്‍ 03:04 വ​രെ മ​ധ്യ​കേ​ര​ള​ത്തി​ല്‍ വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K