25 December, 2019 09:43:20 PM


അതിരമ്പുഴ പള്ളിയില്‍ പട്ടാപകല്‍ മോഷണം: പ്രതി പിടിയില്‍



കോട്ടയം: അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ പട്ടാപകല്‍ മോഷണം.  ക്രിസ്തുമസ് ദിനമായ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.26 മണിയോടെ ആളൊഴിഞ്ഞ സമയം നോക്കി പള്ളിയ്ക്കകത്ത് കടന്ന മോഷ്ടാവ് അഞ്ച് മിനിറ്റ് കൊണ്ട് രൂപക്കൂടിന് മുന്നിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം അപഹരിച്ചു. സംഭവത്തില്‍ കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവായ കൈപ്പുഴ മുണ്ടയ്ക്കല്‍ കുര്യന്‍ (58) പോലീസ് പിടിയിലായി.


പള്ളിയ്ക്കകത്ത് കടന്ന പ്രതി പരിസരമൊക്കെ വീക്ഷിച്ചശേഷം അല്‍ത്താരയ്ക്ക് മുന്നിലെ ഭണ്ഡാരം കുത്തി തുറക്കുകയായിരുന്നു. തുടര്‍ന്ന് ഭണ്ഡാരത്തില്‍നിന്നും പണം വാരി ട്രൌസറിന്‍റെ ഇരു കീശകളിലും ഷര്‍ട്ടിന്‍റെ പോക്കറ്റിലും നിറച്ചു. പിന്നീട് മുണ്ട് അഴിച്ചുടുത്ത് മടിയിലും തിരുകി. ഇതിനിടെ ഭണ്ഡാരം കുത്തിതുറക്കാനുപയോഗിച്ച ആയുധം ട്രൌസറിനിടയില്‍ തിരുകി. പള്ളിയ്ക്കുള്ളിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി ഏറ്റുമാനൂര്‍ പോലീസ് നടത്തിയ തെരച്ചിലില്‍ വൈകിട്ടോടെ പ്രതി പിടിയിലാവുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.1K