25 December, 2019 12:58:11 PM


'കുടിവെള്ളത്തിന് പകരം മലിനജലം': തലസ്ഥാനത്ത് സ്വകാര്യ ടാങ്കറുകളുടെ ജല വിതരണം നിരോധിച്ചു



തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സ്വകാര്യ ടാങ്കറുകൾക്ക് ഇനി നേരിട്ട് കുടിവെള്ളം വിതരണം ചെയ്യുവാൻ കഴിയില്ല. ടാങ്കറുകൾ വഴി കുടിവെള്ള വിതരണം ചെയ്യുന്നതിന്‍റെ ചുമതല കോർപ്പറേഷൻ ഏറ്റെടുക്കുന്നു. കുടിവെള്ളത്തിന്‍റെ പേരിൽ മലിനജലം വിതരണം ചെയ്യുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം. കുടിവെള്ള വിതരണത്തിൽ 100% ഗുണനിലവാരം ഉറപ്പുവരുത്തുന്ന രീതിയിലാണ് നിയമാവലിയും പദ്ധതിയും തയ്യാറാക്കിയിട്ടുള്ളത്.


മറ്റ് ആവശ്യങ്ങള്‍ക്ക് ജലവിതരണം നടത്തുന്നതിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ലൈസന്‍സ് ഇല്ലാത്ത ടാങ്കര്‍ ലോറികള്‍ ഇനി കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവേശിച്ചാല്‍ പിഴയീടാക്കാനും തീരുമാനമുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനം നേരിട്ട് നടത്തുന്നത്. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K