24 December, 2019 09:11:28 PM


മഹാരാഷ്ട്രയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കില്ല; ഫഡ്‌നാവിസിന്‍റെ നടപടികള്‍ റദ്ദാക്കും - മുഖ്യമന്ത്രി താക്കറെ



മുംബൈ: അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയില്‍ നിര്‍മ്മിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനായി ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച നടപടികള്‍ റദ്ദാക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കുന്നതിനായി നവി മുംബൈയില്‍ മൂന്ന് ഏക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നു.


അതേസമയം അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ കര്‍ണാടകയിലും അസമിലും നിര്‍മ്മാണം പുരോഗമിക്കുകയാണ്. ബംഗളുരുവില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ നിര്‍മ്മാണം പുരോമിക്കുന്ന തടങ്കല്‍ കേന്ദ്രം അടുത്ത മാസം ആദ്യം തുറക്കും. രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന ആഫ്രിക്കന്‍ വംശജര്‍ക്കും ബംഗ്ലാദേശ് പൗരന്‍മാര്‍ക്കുമുള്ള അഭയാര്‍ത്ഥി കേന്ദ്രമാണിതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.


അനധികൃത കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിക്കാനുള്ള കേന്ദ്രങ്ങള്‍ ജനുവരിക്ക് മുമ്പ് തയ്യാറാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തടങ്കല്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K