23 December, 2019 07:48:01 PM


അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍



തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഡലിങ്​ രംഗത്തും സജീവമായ ജാഗീ ജോണ്‍ പാചക പരിപാടികളും അവതരിപ്പിച്ചിരുന്നു. പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ്. അമ്മയും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.


തിങ്കളാഴ്​ച വൈകീട്ടാണ്​ വീട്ടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന്​ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചത്​. തുടര്‍ന്ന്​ പേരൂര്‍ക്കട പൊലീസും ഫോറന്‍സിക് വിദഗ്ധരും ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. ഫ്ലാറ്റില്‍ പോലും ആരുമായും അടുപ്പം പുലര്‍ത്താറില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K