22 December, 2019 10:24:41 PM


മരിച്ച ബന്ധുവിന്‍റെ ഓര്‍മ്മയ്ക്കായി നടത്തിയ പാര്‍ട്ടിയില്‍ വെടിവയ്പ്: 13 പേർക്ക് പരിക്ക്



ചിക്കാഗോ: ചിക്കാഗോയില്‍ പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരം. എന്‍ഗള്‍വുഡ് മേഖലയിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്. വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കം അക്രമത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 16 മുതല്‍ 48 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് വെടിയേറ്റത്. സ്ഥലത്തുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റെയാള്‍ പരിക്കേറ്റ് ചികിത്സയിലാണ്.


ഇവരില്‍ നിന്ന് തോക്കുകളും പിടിച്ചെടുത്തു. ഏപ്രിൽ മാസത്തിൽ കൊല്ലപ്പെട്ട ബന്ധുവിന്‍റെ ഓർമ്മയ്ക്കാണ് ഞായറാഴ്ച പാർട്ടി നടത്തിയതെന്ന് പൊലീസ് പട്രോൾ ചീഫ് ഫ്രെഡ് വാലർ പറഞ്ഞു. ഈ വർഷം ഡിസംബർ പകുതി വരെ ഷിക്കാഗോയിൽ 475 പേരാണ് വെടിവയ്പ്പുകളിൽ കൊല്ലപ്പെട്ടത്.  2018 ൽ ഇത് 549 ആയിരുന്നു. ചിക്കാഗോ പൊലീസിന്‍റെ കണക്കനുസരിച്ച് 2016 ൽ ഏകദേശം 750 പേരാണ് കൊല്ലപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K