22 December, 2019 01:35:08 PM


വിശ്രമ കേന്ദ്രത്തില്‍ തീപിടുത്തം; ഒരാള്‍ കൊല്ലപ്പെട്ടു, 33 പേര്‍ക്ക് പരിക്ക്



സിയോള്‍: വിശ്രമ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 33 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ കൊറിയയിലെ ഗാന്‍ഗജു ഹൈവേയിലെ അഞ്ചു നില കെട്ടിടത്തില്‍ രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്.


പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ഉയര്‍ന്ന തീയാണ് അഞ്ചാം നിലവരെ വ്യാപിച്ചത്. സംഭവത്തില്‍ തീ കൊളുത്തിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ താമസിക്കുന്ന 38-കാരനെയാണ് സംശയാസ്പദ സാഹചര്യത്തില്‍ പോലീസ് പിടികൂടിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K