17 December, 2019 04:52:55 PM


ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു, ടാറിങ്ങിലെ അപാകതയാണു കാരണമെന്ന് പരാതി



ചാലക്കുടി: ദേശീയപാതയില്‍ ടാറിങ്ങിലെ അപാകത മൂലം അപകടങ്ങള്‍ പതിവാകുന്നതായി പരാതി . റോഡ് പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് നടത്തിയ റീടാറിങ്ങാണ് യാത്രികര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നത് . കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഉണ്ടായ ശക്തമായ മഴയില്‍ ദേശീയപാതയിലും സര്‍വീസ് റോഡുകളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു.

ചാലക്കുടിയില്‍ അടിപ്പാത നിര്‍മാണം നടത്തിയപ്പോള്‍ ബദല്‍ യാത്രാ മാര്‍ഗമായി സര്‍വീസ് റോഡാണ് ഉപയോഗിച്ചിരുന്നത് . ഇവിടത്തെ വാഹനത്തിരക്ക് മൂലം പോട്ട മുതല്‍ ചാലക്കുടി മുനിസിപ്പല്‍ ജങ്ഷന്‍ വരെയുള്ള പാത പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ റോഡില്‍ റീ ടാറിങ്‌ നടത്താന്‍ തീരുമാനിച്ചു. ഇങ്ങനെ ടാറിങ്‌ നടത്തിയ ഭാഗങ്ങളിലാണ് ഇപ്പോള്‍ അപകടങ്ങള്‍ പതിവാകുന്നത് . വിഷയത്തില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K