16 December, 2019 10:07:19 PM


ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുകളില്‍ വീണ്ടും ഹെലികാം; പരാതിയുമായി ദേവസ്വം അധികൃതര്‍



ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിന് മുകളിലൂടെ വീണ്ടും ഹെലികാം. കഴിഞ്ഞ ദിവസം ക്ഷേത്രത്തിനു സമീപത്തെ ഓഡിറ്റോറിയത്തില്‍ വിവാഹപാര്‍ട്ടിക്കെത്തിയ ഫോട്ടോഗ്രാഫറാണത്രേ ക്ഷേത്രത്തിന് മുകളിലൂടെ ഹെലികാം പറപ്പിച്ചത്. ഇതിനെതിരെ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ആരോപണവിധേയര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കെത്തിയെങ്കിലും എഓ വഴങ്ങിയില്ലെന്നാണ് അറിയുന്നത്.


ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹെലികാം ക്ഷേത്രത്തിന് മുകളിലൂടെ പറക്കുന്നത് ശ്രദ്ധയില്‍പെട്ടത്. സുരക്ഷാഭീഷണി കണക്കിലെടുത്ത് ക്ഷേത്രമതില്‍ക്കുള്ളില്‍ അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും എടുക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ഹെലികാം പറപ്പിച്ചത് അന്വേഷിക്കണവിധേയമാക്കണമെന്ന് ഭക്തജനങ്ങളുടെ ഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പും ഇതേ പോലെ ഹെലികാം ശ്രീകോവിലിന് മുകളിലൂടെ പറപ്പിച്ചത് വിവാദമായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K