16 December, 2019 03:29:40 PM


ആവേശതിരയിളക്കി മോഹന്‍ലാല്‍: ഏറ്റുമാനൂരില്‍ 'മഹാലക്ഷ്മി' പ്രവര്‍ത്തനമാരംഭിച്ചു



ഏറ്റുമാനൂര്‍: ഏഴരപൊന്നാനയുടെ നാട്ടില്‍ ആവേശതിരയിളക്കി ജനപ്രിയനടന്‍ മോഹന്‍ലാല്‍. ഏറ്റുമാനൂര്‍ ശക്തിനഗറില്‍ മഹാലക്ഷ്മിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ മോഹന്‍ലാലിനെ വരവേല്‍ക്കാന്‍ വന്‍ജനാവലിയാണ് രാവിലെ മുതല്‍ കാത്തുനിന്നത്. എം.സി.റോഡിലും സമീപപ്രദേശത്തെ കെട്ടിടങ്ങളുടെ മുകളിലും അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു. 11 മണി കഴിഞ്ഞ് സ്ഥലത്തെത്തിയ മോഹന്‍ലാല്‍ കനത്ത സുരക്ഷാവലയത്തിലാണ് ഷോറൂമിന്‍റെ മുന്നില്‍ ഒരുക്കിയ സ്റ്റേജിലെത്തിയത്.



മഹാലക്ഷ്മി സില്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ വിനോദ്കുമാര്‍ മോഹന്‍ലാലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ആരാധകരെ അഭിവാദ്യം ചെയ്ത മോഹന്‍ലാല്‍ 'ഏറ്റുമാനൂരപ്പനോടൊപ്പം മഹാലക്ഷ്മി സില്‍ക്സും ഏറ്റുമാനൂരിന്‍റെ പ്രശസ്തി അടിക്കടി ഉയരാന്‍ സഹായകമാകട്ടെ' എന്ന് ആശംസിച്ചു. തുടര്‍ന്ന് നാട മുറിച്ച് ഷോറൂമിനുള്ളില്‍ പ്രവേശിച്ച മോഹന്‍ലാല്‍ ഭദ്രദീപം കൊളുത്തി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.



ആദ്യവില്‍പ്പനയും മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. സൌദി അറേബ്യയില്‍ ബിസിനസ്കാരനായ ഫിലിപ്പ്സ് ആര്‍ക്കേഡ് മാനേജിംഗ് ഡയറക്ടര്‍ ഫിലിപ്പ് ജോസഫും കുടുംബവും മോഹന്‍ലാലില്‍ നിന്ന് ആദ്യമായി വസ്ത്രങ്ങള്‍ സ്വീകരിച്ചു. നടി സംയുക്താമേനോന്‍ വെഡിംഗ് സെക്ഷന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി., എംഎല്‍എമാരായ അഡ്വ.കെ.സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍, നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.9K