15 December, 2019 10:03:54 AM


ദില്ലിയിൽ വീണ്ടും തീപിടിത്തം; മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു; നാലു പേർക്ക് പരിക്ക്



ദില്ലി: ദില്ലിയിൽ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. സംഭവത്തില്‍ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു.  കാന്തദേവി (75), കിരണ്‍ (60), സോമവതി (57) എന്നിവരാണ് മരിച്ചത്. ഷാലിമാര്‍ ബാഗിലാണ് സംഭവം. വൈകിട്ട് ആറ് മണിയോടെയാണ് തീ പടര്‍ന്നതായി അഗ്നിശമനസേനയ്ക്ക് വിവരം ലഭിച്ചത്. ആറ് അഗ്നിശമന വാഹനങ്ങളെത്തിയാണ് തീയണച്ചത്. മൂന്ന് കുട്ടികളടക്കം ആറ് പേരെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. ടെറസിലെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന പൊലീസ് അബോധാവസ്ഥയിലായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. ഒരാഴ്ച മുൻപ് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സ്പോഞ്ച് ഫാക്ടറിക്ക് തീപിടിച്ച് 43 പേര്‍ മരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K