14 December, 2019 06:21:54 PM


സന്നിധാനത്ത് വന്‍ തിരക്ക്; പതിനെട്ടാംപടി കയറാന്‍ 12 മണിക്കൂര്‍ വരെ ക്യൂ



ശബരിമല: പതിനെട്ടാംപടി കയറാന്‍ സന്നിധാനത്ത് വന്‍ തിരക്ക്. ഭക്ഷണമില്ലാതെ, പ്രാഥമിക ആവശ്യത്തിനു പോലും സൗകര്യം കിട്ടാതെ 12 മണിക്കൂര്‍ വരെയാണ് ആളുകള്‍ ക്യൂ നില്‍ക്കുന്നത്. 

മണിക്കൂറില്‍ 2750 പേര്‍ വരെ കയറിയാലും പ്രശ്നമില്ല. എന്നാല്‍ 3000 കടന്നാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് സ്പെഷല്‍ ഓഫിസര്‍ ഡോ എ.ശ്രീനിവാസ് പുതിയ പൊലീസ് സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മണിക്കൂറില്‍ 3000 ലോറെ തീര്‍ഥാടകരാണ് മലകയറുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

മിനിറ്റില്‍ 60 മുതല്‍ 80 വരെ ഭക്തര്‍ പതിനെട്ടാംപടി കയറണം. അല്ലെങ്കില്‍ ക്യു നീളും. വഴിയില്‍ തട‌ഞ്ഞു നിര്‍ത്തുന്നവര്‍ക്ക് കുടിക്കാന്‍ ചുക്കുവെള്ളം കൊടുക്കുന്നുണ്ട്. വെര്‍ച്വല്‍ ക്യു പാസുള്ളവരെ മരക്കൂട്ടത്തില്‍നിന്നു ചന്ദ്രാനന്ദന്‍ റോഡ് വഴി കടത്തി വിടുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരും ഇതുവഴി പോകാന്‍ തിക്കും തിരക്കും കൂട്ടുന്നു. ക്യുവിനു പുറത്തു കൂടി തിങ്ങി നിറഞ്ഞു നീങ്ങുന്ന അയ്യപ്പന്മാര്‍ ശരംകുത്തിയില്‍വന്നാണ് തിരക്ക് കൂട്ടുന്നത്. എന്നാലും എല്ലാവരെയും ക്യുവിനുള്ളില്‍ കയറ്റിയാണ് കടത്തിവിടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K